Map Graph

ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ

തിരുവനന്തപുരത്തെ കാര്യവട്ടത്ത് സ്ഥിതിചെയ്യുന്ന ഒരു കായിക വിദ്യാഭ്യാസ സ്ഥാപനമാണ് ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ(The Lakshmibai National College of Physical Education ). കേന്ദ്രസർക്കാരിന്റെ യുവജനകാര്യ സ്‌പോർട്‌സ് മന്ത്രാലയത്തിന് കീഴിൽ 1984ൽ രൂപീകരിച്ച ഉയർന്ന കായിക പരിശീലന സ്ഥാപനമായ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ യുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനത്തിൽ ബിരുദ-ബിരുദാനന്തര, ഗവേഷണ കോഴ്‌സുകൾ നടത്തുന്നുണ്ട്. നീന്തൽ കുളം, സൈക്കിളിങ് പരിശീലനത്തിനുള്ള ട്രാക്ക്, ഹോസ്റ്റലുകൾ, സ്റ്റാഫ് കോർട്ടേഴ്‌സ്, ക്ലാസ് മുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക, ലാബ്, അസംബ്ലി ഹാൾ, ലൈബ്രറി, പരിശീലന ഹാളുകൾ, പ്ലേ ഗ്രൗണ്ട എന്നിവകൾ അടങ്ങിയ 50 ഏക്കർ പ്രദേശത്താണ് മനോഹരമായ ഈ കാമ്പസ് സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:LNCPE.jpg